Saturday, September 21, 2013

ഡും ഡും

   ഡും ഡും
നിലോഫർ: അരാണ് പുറത്ത്.
സൺ ഓഫ് ഡസ്റ്റ്: ഇതു ഞാനാണ്
നിലോഫർ: മടങ്ങിപ്പോ ഇവിടെ രണ്ടു ഞാനുകൾക്ക് സ്ഥാനമില്ല.
സൺ ഓഫ് ഡസ്റ്റ്: ഒരേ ആത്മാവ് രണ്ട് ശരീരങ്ങളിൽ കേറിപ്പോയതിനു ഞാനെന്തു പിഴച്ചു.
ഡും ഡും
നിലോഫർ: അരാണ് പുറത്ത്.
സൺ ഓഫ് ഡസ്റ്റ്: ഇതു ഞാനാണ്. നിന്നിൽ കുടിയേറാൻ വന്ന ഞാൻ.
നിലോഫർ: പ്രലോഭനങ്ങൾക്കൊണ്ടെന്റെ വിശ്വസങ്ങളെ തെറ്റിക്കാൻ വന്നവനോ?
സൺ ഓഫ് ഡസ്റ്റ്: പ്രണയം പ്രലോഭനമാണോ നിനക്ക്.
നിലോഫർ: എന്റെ സിഗരറ്റു പുകപടർത്തിൽ നിന്റെ രൂപം തെളിയുന്നു.
സൺ ഓഫ് ഡസ്റ്റ്: എങ്കിൽ പുകപടത്തിനെ ആത്മാവിലേക്ക് ആവാഹീക്കൂ..
നിലോഫർ: പക്ഷേ നിശ്വാസത്തോടൊപ്പം പുറത്തേക്ക് തന്നെ ചാടുന്നു.
ഡും ഡും
നിലോഫർ: അരാണ് പുറത്ത്.
സൺ ഓഫ് ഡസ്റ്റ്: നീയെന്നെ ചതിക്കയാണോ
നിലോഫർ: ഞാൻ പ്രയോഗികപ്രണയിനിയാവുകയാണ്.
സൺ ഓഫ് ഡസ്റ്റ്: അപ്പൊ നീ കവർന്ന എന്റെ ചാരിത്രം
നിലോഫർ: അത് നിന്റെ ഇണകളുടെ വിശ്വാസമല്ലേ..
സൺ ഓഫ് ഡസ്റ്റ്: അപ്പൊ നീ നിന്റെ മൊബെയിൽ പകർത്തിയ എന്റെ നഗന രൂപങ്ങൾ
നിലോഫർ: അത് എന്റെ തന്നെ പ്രതിരൂപമല്ലേ
സൺ ഓഫ് ഡസ്റ്റ്: അപ്പൊ നീ കവർന്നെടുത്ത എന്റെ ഹൃദയം.
നിലോഫർ : ഒരു ചുവന്ന പൂവായി സൂക്ഷിച്ചിരുന്നു, പക്ഷേ കളവ് പോയി.


 ഡും ഡും
മറ്റൊരു നിലോഫർ: ആരാണ് പുറത്ത്
സൺ ഓഫ് ഡസ്റ്റ്: ഹ്ര്ദയം കൾഞ്ഞു പോയവൻ.
നിലോഫർ: ചുവന്ന പൂ പോലെയുള്ള ഹൃദാമാണോ
സൺ ഓഫ് ഡസ്റ്റ്: അതെ , തിരികെ തരാമോ
നിലോഫർ: ഇല്ല, അതെന്റെ ഹ്ര്ദയത്തിലൊട്ടിപ്പോയി,
ഡും ഡും
സൺ ഓഫ് ഡസ്റ്റ്: കയറി വന്നോട്ടെയോ
നിലോഫർ: ആത്മാവിലേക്കാണെങ്കിൽ , ആവാം.


Tuesday, June 4, 2013

ബന്ധുഭായി
ഒരു കാറ്റിൽ നിന്ന് മറ്റൌരു കാറ്റിലേക്ക് പകർന്ന് , പറന്ന് പോവുന്നുണ്ട് ചില മണങ്ങൾ, രണ്ടു കാറ്റുകൾ ചുമ്പികക്കുമ്പോൾ ഒരു മണം പടരുന്നു.
പൊള്ളുന്നവന്റെ മുതുകിൽ നിന്ന് പിറവി കൊള്ളുന്ന നദി പോലെ , ചോദിക്കാനും പറയാനും ആളില്ലാത്ത മണങ്ങൾ.
സുഗന്ധങ്ങളെക്കാൾ ദുർഗന്ധമില്ലായ്മയാണ് ജീവിതത്തിന്റെ സുഖം , സൌന്ദര്യം. എന്റെയുള്ളിൽ പൂതലിച്ച് വർഗ വിവേചനത്തെ ഒറ്റ ദുർഗന്ധം കൊണ്ട്  വെടിപ്പിക്കി  കളഞ്ഞു. ബലദിയകളെ. കുമാമ പെട്ടികളെ. അവയെ ചുറ്റി ജീവിക്കുന്നവനെ നീയെന്റെ ഭായി , ബന്ധു ഭായീ. ......

Sunday, June 2, 2013

പ്രവാചകനു ഒരു പാരഡി

നിയുക്തനും സ്നേഹ സമ്പന്നുമായ ഞാൻ എന്ന സൺ ഓഫ് ഡസ്റ്റ്, സ്വന്തം ദിനത്തിന്റെ ഉദയത്തിനായി സംവത്സരങ്ങളുടെ കാത്തിരിപ്പിനു ശേഷം  കാലമെന്ന സ്വയം ബന്ധിക്കപ്പെട്ട കെട്ടുകളിൽ നിന്ന് പുറത്ത് വന്നു. ഇനിയും തിരികെ പോകേണ്ട ബന്ധത്തിനു വേണ്ടി തീരത്ത് കാത്ത് കിടന്നു.   തണുപ്പ് തുളച്ഛ് കയറുന്ന ഒരു പുതുവർഷപുലർച്ചയിൽ, മരങ്ങൾ പച്ചക്കുകയും , പാടാൻ കിളികളില്ലാതെ ശിഖരങ്ങൾ ഉലയും ചെയ്യുന്ന ഒരു മരുഭൂ പ്രഭാതത്തിൽ. കണ്ണുകൾ ഇറുകിയടക്കുകയും, നിശബ്ദതയിൽ പ്രാർത്ഥിക്കയും ആത്മാവിനോട് ചോദിക്കയും ചെയ്തുഅപ്പോൾ ഒരു വിഷാദം മൂടൽമഞ്ഞു പോലെ എന്നിലേക്കിറങ്ങി വരികയും, ചിന്തകൾ ഹൃദയത്തെ മൂടുകയും ചെയ്തു.
വേദനകളില്ലാത്ത ഒരു ശാന്തതയുമായി നീ എങ്ങനെ പോവും? ആത്മാവിൽ ഒരു മുറിവ് അവശേഷിപ്പിക്കാതെ വർഷത്തെ വിട്ട് പോവുന്നതെങ്ങനെ? വേദനയുടെ അനേകം ദിനങ്ങൾ വർഷത്തിന്റെ ചുവരുകളിൽ ഞാൻ ചിലവഴിച്ചുവല്ലോ, ഏകാന്തതയുടേ നീണ്ട രാത്രികൾ. ഒറ്റപ്പെടലിന്റെ അറ്റമില്ലാത്ത യാമങ്ങൾ,
എന്റെ ആത്മാവിന്റെ അനേകം ചീളുകൾ സൈകതത്തിൽ ചിതറിയിട്ടുണ്ടല്ലോ? എന്റെ ആഗ്രഹത്തിന്റെ അഭിലാക്ഷങ്ങളുടെ പ്രതീക്ഷകളുടെ കാമനകളുടെ കിടാങ്ങൾ തെരുവോരങ്ങളിൽ നഗനരായി അലയുന്നുവല്ലോ? വേദനകളില്ലാതെ ഞാനവയെ എങ്ങനെ തിരിച്ചെടുക്കും.?

അപ്പോൾ പ്രിയതമ ഷം‌ലീന ചോദിച്ചു, “നീ പോയ വർഷത്തെ കുറിച്ച് പറഞ്ഞാലും
അപ്പോൾ ഞാൻ എന്റെ തലയുയർത്തുകയും അവളുടേ മുതുകിൽ ചും‌മ്പിക്കയും ചെയ്തു. എന്നീട് പ്രതിവചിച്ചു. “ കാലം കഴിഞു പോവുന്നില്ലല്ലോ, അവ നിശ്ചലമല്ലോ, കാലത്തിനു കുറുകെ സഞ്ചരിക്കുന്നവർ നാമാണല്ലോ? കാലത്തിന്റെ ഓരോ തീരിവിലും ആകസ്മികമായതെന്തോ നമ്മെ കാത്തിരിക്കുന്നുവെന്ന ശുഭപ്രതീക്ഷയിൽ തിരിവുകളിൽ നിന്നു തിരിവുകളിലേക്ക് നാം കാലത്തിനു കുറുകെ  പ്രായാണം നടത്തി കൊണ്ടിരിക്കയാണല്ലോ?തിരിവുകളിലാത്തെ കാലം ഋജുവാമ്പോൾ നമ്മുടെ ഓട്ടം നിലക്കുകയും കാലം നമുക്ക്  നിശ്ചലമാവുകയും ചെയ്യും. അപ്പോഴും പുതിയൊരു തിരിവിന്റെ പ്രതീക്ഷയിൽ ആളുകൾ നമ്മെ കടന്ന് കാലത്തിനു കുറകെ പാഞു പോയി കൊണ്ടിരിക്കും അപ്പോ നമ്മെ അവർ ചരിത്രമെന്ന് വിളിക്കും. വിഷാദങ്ങളുടെ ദിനരാത്രങ്ങളിൽ മസ്തിഷ്കം ചുട്ടുപൊളിയിരുന്നെങ്കിലും ശുഭപ്രതീക്ഷകളുടെ അനേകം തിരിവുകളിലേക്ക് ഞാൻ ഓടിയിരുന്നല്ലോ. കാലപാതയുടെ ഓരത്ത് നിന്ന് അവ എനിക്ക് പൂവും പഴവും മധുരങ്ങളും തന്നിരുന്നല്ലോ? ഇടക്കിടെ തെന്നി വീണെങ്കിലും ഓടിതീർത്ത കഴിഞ വർഷം ഞൻ നടന്നു തീർത്ത എന്റെ വഴികൾ തന്നെയാണല്ലോ? മരണത്തിലേക്ക് ഞാൻ പിന്നിട്ട വഴി

അന്നേരം ഷം‌ലീന വീണ്ടും ചോദിച്ചു
എങ്കിൽ നീ വിരഹത്തെ കുറിച്ച് പറഞ്ഞാലും“.അപ്പോൾ ഞാൻ ഉത്തരം പറഞ്ഞുഒരേ കാലത്തിനു കുറുകെ രണ്ടു പാതയിൽ രണ്ടു പേർ സഞ്ചരിക്കുമ്പോൾ പാതകൾക്കിടയിലെ ദൂരത്തെയാണ് വിരഹം കൊണ്ട് നാം അടയാളപ്പെടുത്തുന്നത്. ഭൂമിക്കു കുറുകെ സമാന്തരമായി പോവുന്ന രണ്ട് തീവണ്ടി പാതകളെ പോലെ അവ ചക്രവാളങ്ങളോളം നീണ്ട് കാണുമ്പോഴും കാഴ്ചക്കപ്പുറമെവിടയോ അവ ഒന്നായി ലയിക്കുമെന്ന തോന്നലിനെ നീ പ്രണയം എന്ന് വിളിക്കുന്നുവെങ്കിൽ, പ്രണയമാണ് വിരഹത്തിന്റെ അകൽച്ചകളിലും രണ്ടു ജീവനുകളെ കാലത്തിനുമേൽ ചലിപ്പിക്കുന്നത്. “

അന്നേരം അവൾ പറഞ്ഞുനീ രോഗത്തെ കുറിച്ച് പറഞ്ഞാലും”,
ഞാൻ പ്രതിവചിച്ഛു, “നേർ രേഖയിലുള്ള ഒരു പാതക്ക് കുറുകെയുള്ള റെയിൽ പാളങ്ങളിലൂടെ കടന്ന് പോവുന്ന തീവണ്ടികളാണ് നിന്റെ രോഗങ്ങൾ, അവ നിന്റെ ലക്ഷ്യങ്ങളുടെ കാഴ്ചകളെ മറക്കുന്നു.അകലങ്ങളിലേക്ക് നട്ടിരുന്ന നിന്റെ കണ്ണുകളിൽ അടുത്തുള്ള തീവണ്ടി കാഴ്ച നിറക്കുന്നു.ഓരോ കമ്പാർട്ട്മെന്റുമെന്ന പോലെ അനേകം ചിന്തകൾ നിന്നിലേക്ക് നിറയുന്നു. എങ്ങോട്ടെന്നറിയാത്ത ഒരു അനിശ്ചിതത്ത്വം നിന്നെ പിടികൂടുന്നു. തീവണ്ടി കടന്നു പോവുന്നതോടെ കാഴ്ച അകലേക്കാവുകയും അകലങ്ങളെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു
അനന്തരം അവൾ ചോദിച്ചുനീ ശ്മശാനത്തെ കുറിച്ച് പറഞ്ഞാലും”  ഞാൻ പ്രതിവചിച്ചു
ശ്മശാനം ഭീകരമാണെന്നത് വെറും മിഥ്യ, ഇവിടെ കിളികൾ പാടുന്നുണ്ട്. പൂക്കുകൾ പുഷ്പിക്കുന്നുണ്ട്. ഓരോ ആത്മാവും ഉള്ളിന്റെയുള്ളിൽ ഇവിടെ എത്താൻ കൊതിക്കുന്നുണ്ട്.അല്ലാഹ് നിഷിദ്ധമാക്കിയ ഒന്നിനെ പുൽകുന്നവർ പോലും പള്ളിക്കാടിന്റെ നഷ്ടപ്പെടൽ ആഗ്രഹിക്കുന്നില്ല തന്നെ. നിക്കാഹിലും ഖബറിലുമാണ് പലരും വിശ്വാസത്തെ അടയാളപ്പെടുത്തുന്നത്. അവരുടേ ഭാരം താങ്ങാനാവാതെ മതത്തിന്റെ ശാഖകൾ ചാഞ്ഞു തൂങ്ങുന്നുണ്ടെങ്കിലും മതം അവരെ വഹിക്ക തന്നെ ചെയ്യും. ശമശാനത്തിന്റെ സംഗീതം കേൾപ്പിക്കയും ചെയ്യും


എങ്കിൽ നീ കണക്കുകളെ പറഞ്ഞാലും
അപ്പോൾ ഞാൻ പറഞ്ഞുനാം എത്ര കൂട്ടിയും കുറച്ചും ശരിയെന്ന് നിനച്ചാലും മരുഭൂമിയിലെ മഴയെന്നപോലെ അപ്രതീക്ഷിതമായി വരുന്ന ചില പിഴവുകളാണ് കണക്കുകൾ. ഞാനൊരു തെറ്റെന്ന് എന്നെ ബോധ്യപ്പെടുത്തുന്ന എന്റെ കർമങ്ങളുടേ ശിഷ്ടങ്ങൾ. വർഷാന്ത്യത്തിലെ ഭീതിപ്പെടുത്തുന്ന ചില അക്കങ്ങൾ. സ്വയം ചിന്തയുടെ ചില അവഹോരണങ്ങൾ. പിൻ നടത്തത്തിന്റെ ചില കിഴിക്കലുകൾ
അനന്തരം ഇരുൾ മൂടുകയും നിയുക്തനും സ്നേഹ സമ്പന്നുമായ ഞാൻ എന്ന സൺ ഓഫ് ഡസ്റ്റ്,   കാലമെന്ന സ്വയം ബന്ധിക്കപ്പെട്ട കെട്ടുകളിലേക്ക് മടങ്ങാൻ ഒരുക്കം കൂട്ടുകയും ചെയ്തു. പുറത്ത് നിലാവ് പരക്കുകയും നിശബ്ദതയുടെ കമ്പളം ഭൂമിക്ക് മേൽ വിരിക്കുകയും ചെയ്തു. അപ്പോൾ അവൾ മാറിലേക്ക് ചായുകയും പ്രണയം പങ്കു വെക്കുകയും ചെയ്തു. വിരൽ തുമ്പു കൊണ്ട് ചെവി തുമ്പിൽ മൃദുലമായി തലോടി കൊണ്ട് അവൾ പറഞ്ഞൂ.
 “നീ ദുഖത്തെ കുറ്ച്ച് പറഞ്ഞാലും
അന്നേരം അവളുടേ വിരൽ തുമ്പിനെ മൃദുലമായി ചുമ്പിച്ച് ഞാൻ പ്രതിവചിച്ചു.
ദുഖവും സുഖവും ഒരേ നാണയത്തിന്റെ ഇരു പുറങ്ങളാണ്. സുഖത്തെ കുറിച്ച് പറയാതെ ദുഖത്തെ കുറിച്ച് പറയാനാവുന്നതെങ്ങനെ? സുഖത്തിന്റെ വെള്ളിക്കോലുകളാണ് ദുഖങ്ങൾ. ദുഖം അനുഭവിക്കാത്തവൻ` സുഖം പ്രാപ്യമല്ല. സുഖത്തിന്റെ നൈർമല്യങ്ങളറിയാൻ ദുഖത്തിന്റെ പരുപരുത്ത സ്പര്ശനം അറിയേണ്ടതുണ്ട്. ദുഖം ജീവിതത്തിന്റെ ഇന്ധനമാവട്ടെ.ദുഖം നന്മയിലേക്കുള്ള ഉത്തേജനമാവട്ടെ. ഒരോ ദുഖങ്ങളിൽ നിന്നും ഒരു മാറ്റം നിന്നിൽ സാധ്യമാവട്ടെ. നിന്റെ ചുറ്റുമുള്ളവരിലേക്ക് നന്മ പടർത്താൻ ദുഖങ്ങളിൽ നിന്ന് ഊർജ്ജം നിന്നിൽ നിറയട്ടെ.“

ചിത്രം http://jalandhar.olx.in/eternal-love-modern-art-painting-of-radha-krishna-iid-510116590